Posts

Showing posts from January, 2022

യാത്ര

  നട്ടുച്ച നേരത്ത് ഞാനെന്റെ സ്വപ്നത്തെ ചീകിയൊതുക്കി വരിഞ്ഞ് കെട്ടി പുൽപായയിൽ നീണ്ടുനിവർന്ന് കിടന്ന നേരം . അശ്രുപുഷ്പങ്ങളായ് കൂടെ കിടന്ന മരങ്ങൾ കാറ്റേതുമില്ലാതെ പൊഴിഞ്ഞതും അഗ്നിനാളങ്ങൾ പുൽനാമ്പിനെ പോലും കരിക്കട്ടകളാക്കി ജ്വലിച്ച് നിന്നതും ഞാനെന്ന രണ്ടക്ഷരത്തുണ്ടു പോലും  അഗ്നിയിൽ ആളിപടർന്ന നേരം ഒരു കൊച്ചു പാത്രത്തിൽ ഇത്തിരി ചാരമായ് ഞാനെന്ന സത്യം ബാക്കിയായി കാലത്തിൻ മേഘശകലങ്ങൾക്കിടയിൽ എന്നെ ഒളിപ്പിച്ച് കാലം പിന്നെയും യാത്രയായി . ബിനോയ് ചക്കോടി

ഗിഫ്റ്റ് കഥ

 ഗിഫ്റ്റ് കഥ: ( ഒരു ചുരിദാർ ഗിഫ്റ്റ് അപാരത) എനിക്ക് കിട്ടിയ ഫ്രണ്ട് പല കാര്യത്തിലും എൻ്റേതിന് സമാനമായ കാഴ്ചപ്പാടുള്ളയാളാണ്. ഒരു കുട്ടി മതിയെന്ന തീരുമാനം നമുക്കിരുവർക്കും മനുഷ്യൻ എന്ന സ്പീഷീസിൻ്റ ഭാവി ഭദ്രമായിരിക്കണമെന്ന ആശയത്തിലുള്ള തുല്യത വ്യക്തമാക്കുന്നു. എന്നാൽ ചിന്താമണ്ഡലത്തിൽ എനിക്കുള്ള ഭ്രാന്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്ന വ്യത്യാസവും ഉണ്ട്.  ആ ഫ്രണ്ടിനോട് തന്നെയാണ് സ്ത്രീകളിഷ്ടപ്പെടുന്ന ഗിഫ്റ്റ് എന്തായിരിക്കുമെന്ന് അന്വേഷിച്ചത്. ഉടനെ മറുപടിയും വന്നു: ഫ്രണ്ട് ഞാനാണെങ്കിൽ ചുരിദാറ്! വേറൊരാളെ സമീപിച്ചു: അവളും പറയുന്നു: ഞാനാണെങ്കിൽ ചുരിദാറ്! മൂന്നാമതൊരാളും അത് തന്നെ പറഞ്ഞപ്പോൾ എവിടേയോ ഏതോ ഒരണ്ണാൻ അണ്ടി കളഞ്ഞ് ഇരിക്കുന്ന പടം മനസ്സിൽ വന്നു. ഫാഷനെപ്പറ്റിയുള്ള ധാരണയോ നല്ല വർണ്ണാവബോധമോ ഇല്ലാത്തതിനാൽ ചുരിദാർ വാങ്ങുന്ന കാര്യം എന്തായാലും നടപടിയാവില്ല എന്ന് തന്നെ സ്വയം തീർപ്പാക്കി. പക്ഷേ മനസ്സ് വീണ്ടും പിടക്കാൻ തുടങ്ങി. ടൗണിലെ കുറേ പെണ്ണുങ്ങളുള്ള കടയിൽ കയറി. അവിടത്തെ വെളുവെളുത്ത ഒരു പണിക്കാരിയെ ചൂണ്ടി മറ്റൊരുവളോട് ഇങ്ങനെ പറഞ്ഞു: അവരെപ്പോലുള്ള ഒരാളിന് കൊടുക്കാൻ ഒരു ചുരിദാർ വേണം. 1...