യാത്ര

 


നട്ടുച്ച നേരത്ത് ഞാനെന്റെ

സ്വപ്നത്തെ ചീകിയൊതുക്കി

വരിഞ്ഞ് കെട്ടി പുൽപായയിൽ

നീണ്ടുനിവർന്ന് കിടന്ന നേരം .


അശ്രുപുഷ്പങ്ങളായ് കൂടെ കിടന്ന

മരങ്ങൾ കാറ്റേതുമില്ലാതെ പൊഴിഞ്ഞതും

അഗ്നിനാളങ്ങൾ പുൽനാമ്പിനെ പോലും

കരിക്കട്ടകളാക്കി ജ്വലിച്ച് നിന്നതും

ഞാനെന്ന രണ്ടക്ഷരത്തുണ്ടു പോലും 

അഗ്നിയിൽ ആളിപടർന്ന നേരം

ഒരു കൊച്ചു പാത്രത്തിൽ ഇത്തിരി

ചാരമായ് ഞാനെന്ന സത്യം

ബാക്കിയായി

കാലത്തിൻ മേഘശകലങ്ങൾക്കിടയിൽ

എന്നെ ഒളിപ്പിച്ച്

കാലം പിന്നെയും യാത്രയായി .


ബിനോയ് ചക്കോടി


Comments

  1. This comment has been removed by the author.

    ReplyDelete
  2. നല്ല കവിത. അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

ഗിഫ്റ്റ് കഥ